ചെങ്ങന്നൂർ: മഴവെള്ള സംഭരണി എന്ന് പറഞ്ഞ കിണർ പരിശോധിച്ചപ്പോൾ കണ്ടത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ശുചി മുറി മാലിന്യം. തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിൻ്റെ 12-ാം വാർഡിൽ കല്ലിശേരി ഉമയാറ്റുകരയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലാണ് സംഭവം .
കഴിഞ്ഞ രണ്ട് മാസങ്ങളായി സമീപവാസികളും ജനകീയ സമിതി പ്രവർത്തകരുടേയും ഉറക്കം കെടുത്തിയ സംഭവങ്ങൾക്ക് കഴിഞ്ഞ ദിവസം ആർ ഡി ഒ യുടെ ഇടപെടലിലൂടെ തല്ക്കാലം പരിഹാരമായി.
പുതിയ ക്യാൻസർ സെൻ്ററിൻ്റെ പിറകുവശത്തായി ആൾക്കാർ തിങ്ങിക്കുടി താമസിക്കുന്നിടത്താണ് അശാസ്ത്രീയമായി
കിണർ ഉണ്ടാക്കിയിരിക്കുന്നത്. ആശുപത്രി അധികൃതർ ഇപ്പോഴും അവകാശവാദം ഉന്നയിക്കുന്നത് ഇത് മഴവെള്ള സംഭരണി ആണെന്നാണ്. നാട്ടുകാരുടെ നിരന്തര പരാതിയേ തുടർന്നാണ് കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാൻ വിളിച്ചു ചേർത്ത യോഗത്തിൽ ആർ ഡിയോ അടക്കം 10 അംഗ കമ്മറ്റി രൂപീകരിച്ച് സ്ഥലം സന്ദർശിച്ച് ഉചിതമായ നടപടിക്ക് നിർദ്ദേശിച്ചത്.. ......
ചെങ്ങന്നൂർ: വികസന മുരടിപ്പിനെതിരെ ബിജെപി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന എംഎൽഎ ഓഫീസ് മാർച്ച് ബഹുജന മാർച്ചായി.
ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ഇനി വേണ്ട ഈ എംഎൽഎ' എന്ന മുദ്രാവാക്യം ഉയർത്തി മന്ത്രി സജി ചെറിയാന്റെ ക്യാമ്പ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ബിജെപി ചെങ്ങന്നൂർ നിയോജകമണ്ഡലം ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് എൻജിനീയറിങ് കോളജ് ജങ്ഷനിൽ പോലീസ് ബാരിക്കേട് ഉപയോഗിച്ച് തടഞ്ഞു. ......
കൊല്ലകടവ് : കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ ഫാസിസ്റ്റ് നയങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ്യുസി ഐ (കമ്മ്യൂണിസ്റ്റ് ) പാർട്ടി മാർച്ച് 11ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു. അതിൻറെ പ്രചാരണാർത്ഥം കൊല്ലകടവ് ജംഗ്ഷനിൽ വിശദീകരണയോഗം സംഘടിപ്പിച്ചു. ......
ചെങ്ങന്നൂർ: കേരള നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ ബോധവല്കരിക്കു
ന്നതിനും വോട്ടിംഗ് പ്രക്രിയ പരിചയപ്പെടുത്തുന്നതിനുമായി വോട്ടുവണ്ടി ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ പര്യടനം ആരംഭിച്ചു.
ചെങ്ങന്നൂരിൽ ആരംഭിച്ച പര്യടനം എല്ലാ വോട്ടര്‍മാരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആർ.ഡി.ഒ. ഷാജു എം.എസ്, പറഞ്ഞു. ......
ആലപ്പുഴ: സിപിഎമ്മുമായി ഉണ്ടായ ഭിന്നതയെ തുടർന്ന് പാർട്ടി അംഗത്വം ഉപേക്ഷിച്ച മുതിർന്ന നേതാവ് ജി സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പാർട്ടി അവസാനിപ്പിച്ചതായി സൂചന. ഇതോടെ അമ്പലപ്പുഴയിൽ അദ്ദേഹത്തെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ കോൺഗ്രസും നീക്കം തുടങ്ങിയെന്നാണ് റിപ്പോർട്ട്
സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ തയ്യാറാണെങ്കിൽ യുഡിഎഫ് പിന്തുണ നൽകാമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചതായാണ് വിവരം. ......
ഹരിപ്പാട് : ചലനശേഷി നഷ്ടപ്പെട്ടവർക്കായി പത്ത് ഇലക്ട്രിക് വീൽചെയറുകൾ സമ്മാനിച്ച് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ സ്നേഹയാനം പദ്ധതി. മസ്കറ്റ് ഗാല സെന്റ് മേരിസ് യുവജനപ്രസ്ഥാനത്തിന്റെ സഹകരണത്തോടെയാണ് ഇലട്രിക്ക് വീൽചെയറുകൾ വിതരണം ചെയ്തത്.കാർത്തികപ്പള്ളി സെന്റ് തോമസ് കത്തീഡ്രലിൽ നടന്ന ചടങ്ങ് രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ......